പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പിന്നിൽ യുവതിയെന്ന് പറ്റിക്കപ്പെട്ടവർ

By Web TeamFirst Published Oct 30, 2024, 4:18 AM IST
Highlights

ആദ്യം പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ സമീപിക്കുന്നതാണ് രീതി.

ആലപ്പുഴ: തുറവൂരിൽ ഓണ്‍ലൈൻ പാർട്ട് ടൈം ജോലി വാഗദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മൊബൈൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നൽകിയാൽ കമ്മീഷനായി പണം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുറവൂരിൽ മാത്രം ആഞ്ഞൂറിലധികം ആളുകള്‍ക്കാണ് പണം നഷ്ടമായത്.

നാട്ടിൽ നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകളിൽ അവസാനത്തേതാണിത്. മൊബൈൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നൽകിയാണ് പണം വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിയത്. ആദ്യം പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ സമീപിക്കും. പ്ലേ സ്റ്റോറിൽ നിന്ന് എഎസ്ഒ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട് വിവിധ ആപ്പുകള്‍ക്ക് ഉയർന്ന റേറ്റിംഗ് നൽകണം. ഒരു ടാസ്ക് പൂർത്തിയാക്കിയാൽ 38 രൂപ ലഭിക്കും. ദിവസം 760 രൂപ വരെ നേടാം. പക്ഷേ, ജോലി ലഭിക്കണമെങ്കിൽ 19,780 രൂപ നൽകണം. തുറവൂർ സ്വദേശിനിയായ ജെൻസി എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് പറ്റിക്കപ്പെട്ടവർ പറയുന്നു.

Latest Videos

ആദ്യം പണം നൽകിയവർക്ക് ജോലിയും ചെറിയ രീതിയിൽ വരുമാനവും ലഭിച്ചു. ഇതോടെ കൂടുതൽ ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ നൂറോളം പേർ കുത്തിയതോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.

READ MORE: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം; പ്രതി കഴുത്തു മുറിച്ചു

click me!