കോളേജുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശം; ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

By Web Team  |  First Published May 22, 2020, 5:41 PM IST

സര്‍വ്വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രഥമായ രീതിയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. 


തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം തയ്യാറെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. ജൂണ്‍ ഒന്നിന് കോളേജുകള്‍ തുറക്കും. എന്നാല്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാവുന്നുണ്ടെന്നും പ്രിന്‍സിപ്പള്‍മാര്‍ ഉറപ്പുവരുത്തണം. 

ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതിനുള്ള ക്രമീകരണത്തിനായി പ്രിന്‍സിപ്പള്‍മാരെ ചുമതലപ്പെടുത്തി. സര്‍വ്വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രഥമായ രീതിയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.  ഓണ്‍ലൈന്‍ പഠന രീതിക്ക് വിക്ടേഴ്‍സ് ചാനല്‍ പോലെ ടിവി, ഡിറ്റിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. 

Latest Videos

click me!