മുവാറ്റുപുഴ നിര്‍മല കോളേജ് വിവാദം: 'കുട്ടികള്‍ക്ക് തെറ്റുപറ്റി', ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി

By Web Team  |  First Published Jul 29, 2024, 1:04 PM IST

സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ ലാഞ്ചനയെങ്കിലും ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണം


മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.

കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല, നിസ്കാര മുറി അനുവദിക്കാനാകില്ലെന്ന് നിര്‍മല കോളേജ്

നിർമ്മല കോളേജിൽ പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ സമരം നടത്തിയെന്നത് വ്യാജപ്രചാരണം: എസ്എഫ്ഐ

click me!