ഭരണപരമായ സൂക്ഷ്മ വിലയിരുത്തലിനായി വിജ്ഞാപനം റദ്ദാക്കുന്നുവെന്നാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 80 ഒഴിവുകളിലേക്ക് നിയമനത്തിന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി. വിജ്ഞാപനത്തിൽ സംവരണ റൊട്ടേഷൻ നിശ്ചയിച്ചതിലടക്കം അപാകതയുണ്ടായിരുന്നു. മാനേജ്മെൻ്റ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്മെൻ്റ് എന്നിവയുടെ അനുമതിയും വാങ്ങിയിരുന്നില്ല. വിജ്ഞാപനം നിയമപ്രശ്നം ഉണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് വൈസ് ചാൻസലർ ഇടപെട്ട് വിജ്ഞാപനം പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. ഭരണപരമായ സൂക്ഷ്മ വിലയിരുത്തലിനായി വിജ്ഞാപനം റദ്ദാക്കുന്നുവെന്നാണ് സർവകലാശാലയിൽ നിന്ന് പുറത്തിറക്കിയിരിക്കുന്ന വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നത്.