'പ്രഖ്യാപനത്തിന് മുമ്പേ ടിഎന്‍പ്രതാപനുള്ള ചുവരെഴുത്ത് തെറ്റ്,യുഡിഎഫ് ബുക്ക്ഡ് എന്നെഴുതുന്നതാണ് ഉചിതം'

By Web TeamFirst Published Jan 16, 2024, 10:47 AM IST
Highlights

പേരും ചിഹ്നവും എഴുതിയത് തെറ്റ്.തൃശൂരിലെ ക്രൈസ്തവ വോട്ട് എപ്പോഴും കോൺഗ്രസിനുള്ളതെന്നും കെ.മുരളീധരന്‍

കോഴിക്കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശ്ശൂരീല്‍ ടിഎന്‍ പ്രതാപനു വേണ്ടി ചുവരെഴുത്ത് വന്നതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്.പേരും ചിഹ്നവും എഴുതിയത് തെറ്റ്.യുഡിഎഫ് ബുക്ക്ഡ് എന്നെഴുതുന്നതാണ് ഉചിതം.തൃശൂരിലെ ക്രൈസ്തവ വോട്ട് എപ്പോഴും കോൺഗ്രസിനുള്ളതെന്നും കെ.മുരളീധരന്‍ പറഞ്ഞു.വെങ്കിടങ്ങ്സെന്‍ററിലായിരുന്നു ടിഎന്‍ പ്രതാപന് വോട്ടു ചോദിക്കുന്ന കോണ്‍ഗ്രസ് ചുവരെഴുത്ത് ഇന്നലെ വന്നത്.. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വകയായിരുന്നു വോട്ടഭ്യര്‍ഥന. പ്രതാപന്‍ പ്രതാപത്തോടെ തുടരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരിലെഴുതിവച്ചു. സംഭവം വാര്‍ത്തയായതിന് പിന്നാലെ കെണിമണത്ത പ്രതാപന്‍ പ്രവര്‍ത്തകരെ വിളിച്ച് പേര് മായിച്ചു.

പ്രധാന മന്ത്രിയുടെ തുടര്‍ സന്ദര്‍ശനങ്ങളിലൂടെ തൃശൂരിലെ ബിജെപി ക്യാംപ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. പിന്നാലെ മുന്നൂറു സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതാന്‍ യുഡിഎഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രഖ്യാപനം വരും മുമ്പ് വെങ്കിടങ്ങിലെ കോണ്‍ഗ്രസുകാര്‍  സ്ഥാനാര്‍ഥിയുടെ പേരൂകൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു. നേരത്തെ മുളയം പീടികപ്പറമ്പില്‍ സുരേഷ് ഗോപിക്കായി ചുവരെഴുതിയിരുന്നു. പ്രവര്‍ത്തകര്‍ അവരുടെ ആഗ്രഹം പങ്കുവച്ചെന്നായിരുന്നു ബിജെപി നേതൃത്വം അവകാശപ്പെട്ടത്. 

Latest Videos

click me!