മഹുവയെ പുറത്താക്കിയത് പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം, സ്വാഭാവിക നീതി ലഭിച്ചില്ല: എൻകെ പ്രേമചന്ദ്രൻ

By Web TeamFirst Published Dec 8, 2023, 4:47 PM IST
Highlights

കേന്ദ്രസ‍ര്‍ക്കാരിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് ഇതെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു

ദില്ലി: പാര്‍ലമെന്റിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയിത്രയെ പുറത്താക്കിയ നടപടി പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. അംഗങ്ങളുടെ കോഡ് ഓഫ് കോൺടാക്ട് ഇതുവരെ എത്തിക്സ് കമ്മിറ്റി രൂപീകരിച്ചിട്ടില്ല. മഹുവയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ല. തട്ടിക്കൂട്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സഭയിൽ വച്ചത്. പാർലമെന്റിൽ മോദിയെയും അദാനിയെയും വിമർശിച്ച മഹുവയെ നിശബ്ദയാക്കുകയായിരുന്നു ലക്ഷ്യം. വിഷയം ഇന്ത്യ മുന്നണി രാഷ്ട്രീയ പ്രശ്നമായി ഏറ്റെടുക്കും. കേന്ദ്രസ‍ര്‍ക്കാരിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് ഇതെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ്

Latest Videos

click me!