നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെകെ ശൈലജ പറഞ്ഞു. നിപ വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ.
തിരുവനന്തപുരം: നിപ പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ. താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെകെ ശൈലജ പറഞ്ഞു. നിപ വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ.
നിപ: സഭയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ചൊല്ലി ഭിന്ന പ്രസ്താവനകളുമായി മുഖ്യമന്ത്രിയും വീണാ ജോർജ്ജും
undefined
അതേസമയം, നിപ രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 350 ആയി. കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചതാണിത്. പ്രത്യേക കേന്ദ്രസംഘം ഇന്നുച്ച കഴിഞ്ഞ് കോഴിക്കോട്ടെത്തും. നിപ രോഗ പരിശോധനയ്ക്ക് കോഴിക്കോട്ട് തന്നെ താൽക്കാലിക മൊബൈൽ ലാബ് ഇന്ന് സജ്ജമാകും. പുതുതായി ആർക്കും രോഗ ലക്ഷണങ്ങളില്ല. നേരത്തെ നിരീക്ഷണത്തിലായിരുന്ന 3 പേരുടെ പരിശോധനഫലം നെഗറ്റീവാണ്.
കോഴിക്കോട് കളക്ട്രേറ്റിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഐസിഎംആർ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പുതുതായി രോഗലക്ഷണങ്ങളുള്ള ആരെയും ആശുപത്രികളുൽ പ്രവേശിപ്പിച്ചിട്ടില്ല. എന്നാൽ രോഗികളുടെ സമ്പർക്കപ്പട്ടിക 350 ആയി ഉയർന്നു. ഇതിൽ കൂടുതൽ പേരും ഹൈറിസ്ക് വിഭാഗത്തിലാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
2018ൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ കെകെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 17 മരണങ്ങളാണ് അന്നുണ്ടായത്. ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള കെകെ ശൈലജയുടെ ഇടപെടൽ അന്ന് വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8