ചിത്രയെ പിന്തുണച്ച് ഖുഷ്ബു; 'സൈബർ ആക്രമണം ലജ്ജാകരം, മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ല'

By Web TeamFirst Published Jan 16, 2024, 2:49 PM IST
Highlights

കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. 
 

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച് വീഡിയോ സന്ദേശമായെത്തിയ ​ഗായിക കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു രം​ഗത്ത്. ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. 

അതേസമയം, ചിത്രയെ പിന്തുണക്കുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനുൾപ്പെടെ നടത്തിയത്. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സുധാകരൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളിൽ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമർശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി. 

Latest Videos

ലോകത്തിലെ 'ഏറ്റവും മികച്ച വിദ്യാർഥി'കളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ 9 വയസ്സുകാരിയും, അഭിമാന നേട്ടം!

കെഎസ് ചിത്രയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം കടുക്കുകയാണ്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ.എസ്. ചിത്രയുടെ വീഡിയോ സന്ദേശം. 

https://www.youtube.com/watch?v=Ko18SgceYX8
 

click me!