ജയിലിൽ നിന്നിറങ്ങി വെറും 2 ദിവസം മാത്രം; ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു, വെട്ടിയത് 3 അംഗ സംഘം

By Web Team  |  First Published Aug 9, 2024, 9:59 PM IST

 രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി ജം​ഗ്ഷനിലായിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് ജോയ്.
 

murder case accused slashed in sreekaryam trivandrum

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി ജം​ഗ്ഷനിലായിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് ജോയ്.

കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ  സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 

Latest Videos

വയനാടിന് കെസിഎയുടെ കൈത്താങ്ങ്; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരു കോടി രൂപ സിഎംഡിആര്‍എഫിലേക്ക് നല്‍കും

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image