'ഉറവിടം അറിയാത്ത 9 കേസുകള്‍'; എറണാകുളത്ത് സാമൂഹിക വ്യാപനമില്ലെന്ന് മന്ത്രി

By Web Team  |  First Published Jul 9, 2020, 5:26 PM IST

രണ്ടാഴ്‍ചയ്ക്കുള്ളില്‍ ഉറവിടം കണ്ടെത്താൻ കഴിയാതെ വന്നാലേ ആശങ്കയ്ക്ക് വകയുള്ളുവെന്നും മന്ത്രി പറഞ്ഞു. 


കൊച്ചി: കൊവിഡ് വ്യാപനം കടുത്ത എറണാകുളത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ആശങ്കപ്പെടേണ്ട സാഹചര്യത്തില്‍ എത്തിയിട്ടില്ല. രണ്ടാഴ്‍ചയ്ക്കുള്ളില്‍ ഉറവിടം കണ്ടെത്താൻ കഴിയാതെ വന്നാലേ ആശങ്കയ്ക്ക് വകയുള്ളുവെന്നും മന്ത്രി പറഞ്ഞു. 

ഇന്നലത്തെ ഏഴു കേസുകളുടെ ഉറവിടം അറിയാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. ഇതുവരെ ഒന്‍പത് ഉറവിടം അറിയാത്ത കേസുകളാണ് ജില്ലയിലുള്ളത്. രണ്ടുവാര്‍ഡുകള്‍ അടച്ച ജനറല്‍ ആശുപത്രിയില്‍ പനി ഉള്‍പ്പെടെയുള്ള രോഗവുമായി വരുന്നവരെ മെഡിക്കൽ കോളജിലേക്ക് മാറ്റും. ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ തിരികെ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. 

Latest Videos

undefined

പിവിഎസ് ആശുപത്രിയിൽ രണ്ടു ദിവസത്തിനകം ഒ പി തുടങ്ങും. ഫോര്‍ട്ട് കൊച്ചി, കാളമുക്ക് പേഴക്കാപ്പള്ളി മാർക്കറ്റുകൾ അടക്കും. ആലുവ 8, 21 വാർഡുകൾ കൂടി കണ്ടെയിന്‍മെന്‍റ് സോൺ ആക്കി. കണ്ടെയിന്‍മെന്‍റ് സോണുകളിലെ ആവശ്യ സാധനങ്ങള്‍ക്കുള്ള കടകൾ എട്ട് മുതൽ ഒരു മണി വരെ  പ്രവര്‍ത്തിക്കും. ഇവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ അടക്കും. എന്നാല്‍ ഓൺലൈൻ ഡെലിവറി നടത്താം. നായരമ്പലം പഞ്ചായത്ത്‌ രണ്ടാം വാർഡ് കണ്ടെയിന്‍മെന്‍റ് സോണിൽ നിന്നും ഒഴിവാക്കും. 


 

click me!