യാത്രാ ദുരിതം രൂക്ഷം,വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം,മന്ത്രി വി.അബ്ദുറഹിമാന്‍ റെയില്‍വേക്ക് കത്ത് നല്‍കി

By Web Team  |  First Published Sep 25, 2024, 2:50 PM IST

 കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന വേണാട് എക്‌സ്പ്രസിന് കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  ഓണക്കാലത്ത് ട്രെയിനുകളിലെ തിരക്കു കാരണം യാത്രക്കാര്‍ കടുത്ത ദുരിതത്തിലായിരുന്നു. ജീവനക്കാരും കുട്ടികളും അടക്കമുള്ളവര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിലാണ് വലിയ തിരക്കുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ കുഴഞ്ഞുവീണ സംഭവങ്ങളുണ്ടായി. വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണത് വലിയ വാര്‍ത്തയായിരുന്നു. പലര്‍ക്കും ടിക്കറ്റെടുത്തിട്ടും ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ല. ടിക്കറ്റ് കൗണ്ടറുകളില്‍ നീണ്ട ക്യൂവായിരുന്നു.

Latest Videos

  കേരളത്തിലെ ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രതിസന്ധികള്‍ ഉടലെടുക്കുമെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

click me!