K Rajan : ദേശീയപാത അതോറിറ്റിക്ക് മന്ത്രിയുടെ മുന്നറിയിപ്പ്; അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കും

By Web TeamFirst Published Mar 12, 2022, 5:18 PM IST
Highlights

മണ്ണുത്തി-വാണിയംപാറ ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ ദേശീയപാത അതോറിറ്റി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 

തൃശൂര്‍: ദേശീയപാത അതോറിറ്റിക്ക് (NHAI) മുന്നറിയിപ്പുമായി റവന്യൂ മന്ത്രി കെ രാജന്‍ (Minister K Rajan). കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായതുപോലെ  അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. മണ്ണുത്തി-വാണിയംപാറ ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ ദേശീയപാത അതോറിറ്റി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അറ്റകുറ്റപ്പണികളുടെ നിര്‍മ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16ന്  രാവിലെ എട്ടിന് ദേശീയ പാതയില്‍ സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മറിയപ്പള്ളിയിൽ പാറമടക്കുളത്തിൽ വീണ ലോറി പുറത്തെടുത്തു; ഡ്രൈവറുടെ മൃതദേഹം കിട്ടി

Latest Videos

കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിൽ വീണ ലോറി പുറത്തെടുത്തു. ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി. തിരുവനന്തപുരം സ്വദേശി അജികുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലോറി പാറമടക്കുളത്തിൽ വീണത്. 

 

click me!