1981ല്‍ ദില്ലിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി റെയ്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എന്‍സിസി കേഡറ്റായിരുന്നു ചിഞ്ചുറാണി.
തിരുവനന്തപുരം: മന്ത്രി ചിഞ്ചുറാണിയുടെ (Minister J Chinjurani) ഓട്ട ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ (Social Media) വന്‍ സ്വീകരണം. കാപ്ഷന്‍ പ്ലീസ് എന്ന അടിക്കുറിപ്പോടെയാണ് ചിഞ്ചുറാണി ഓടുന്ന ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് രസകരമായ കമന്റുമായി എത്തിയത്. കമോണ്‍ ഡ്രാ മഹേഷേ, അതിവേഗം ബഹുദൂരം, വിപ്ലവ റാണി, കൊള്ളാം, ചിഞ്ചുറാണി, വേഗറാണി, ഇടതുവശം ചേര്‍ന്ന് ട്രാക്ക് തെറ്റാതെ ഓടിയാല്‍ വിജയം ഉറപ്പ്....തുടങ്ങിയ നിരവധി കമന്റുകളാണ് അടിക്കുറിപ്പായി എത്തിയത്. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചാണ് മന്ത്രി മത്സരത്തില്‍ പങ്കെടുത്തത്. കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന കായിക താരമായിരുന്നു ഒരു കാലത്ത് ജെ ചിഞ്ചുറാണി.
ക്യാപ്ഷൻ പ്ലീസ്... pic.twitter.com/V0VbtsXwll
— J Chinchurani (@JChinchurani)
undefined
1981ല്‍ ദില്ലിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി റെയ്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എന്‍സിസി കേഡറ്റായിരുന്നു ചിഞ്ചുറാണി. അന്നത്തെ പ്രധാനമന്തി ഇന്ദിരാഗാന്ധിയില്‍ നിന്ന് സമ്മാനമേറ്റുവാങ്ങിയ ചിഞ്ചുറാണി പിന്നീട് സിപിഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി.