മുൻകൂട്ടി പദ്ധതിയിട്ട അതിക്രൂരവും, പൈശാചികവുമായ കൊലപാതകമാണിതെന്ന് സ്റ്റേറ്റ് അറ്റോർണി മൈക്കൽ സാറ്റ്സ് നൽകിയ കോടതിക്ക് നൽകിയ കത്തിൽ പറയുന്നു.
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ കൊല്ലപ്പെട്ട മെറിൻ ജോയിയുടെ ഘാതകൻ ഭർത്താവ് ഫിലിപ്പ് മാത്യു വധശിക്ഷ അർഹിക്കുന്ന കുറ്റവുമാണ് ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. മുൻകൂട്ടി പദ്ധതിയിട്ട അതിക്രൂരവും, പൈശാചികവുമായ കൊലപാതകമാണിതെന്ന് സ്റ്റേറ്റ് അറ്റോർണി മൈക്കൽ സാറ്റ്സ് കോടതിക്ക് നൽകിയ കത്തിൽ പറയുന്നു. ഫിലിപ്പ് മാത്യുവിനെ ഒന്നാം ഡിഗ്രി കൊലക്കുറ്റത്തിന് ജൂറി ശിക്ഷിച്ചാൽ വധശിക്ഷ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൊവിഡ് മൂലം കേസ് വിചാരണ തുടങ്ങാൻ ഗ്രാൻഡ് ജൂറിയെ നിയമിക്കുവാൻ സ്റ്റേറ്റ് അറ്റോർണി ഓഫീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.
സൗത്ത് ഫ്ലോറിഡ റോള്‍ സ്‌പ്രിങ്‌സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു ആക്രമണം നടത്തിയത്.