'വെറുതെയിരുന്ന് ലൈക്കും ഷെയറും ചെയ്താൽ പണം, കിട്ടിയത് പിന്നെ ഇരട്ടിക്കും'; ലക്ഷങ്ങൾ തട്ടിയ യുവാക്കൾ പിടിയിൽ

By Web TeamFirst Published Nov 2, 2024, 5:48 AM IST
Highlights

ഫോർട്ട് സ്റ്റേഷനിൽ നിന്ന് പോയ സംഘം ഹൈദരാബാദിൽ വെച്ച് ഇവരെ തന്ത്രപൂ‍ർവം വിളിച്ചുവരുത്തി കൈയൊടെ പിടികൂടുകയും കേരളത്തിൽ എത്തിക്കുകയുമായിരുന്നു.

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ വ്യാജ വാഗ്ദാനങ്ങൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ പിടിയിലായി. സിനിമകളുടെ പരസ്യങ്ങൾക്ക് ലൈക്കും ഷെയറും ചെയ്താൽ പണം ലഭിക്കുമെന്നും മണി ഡബ്ലിങ്ങിലൂടെ ഇരട്ടി പണം നേടാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികളാണ് പിടിയിലായത്.വിയറ്റ്നാം സ്വദേശിയായ ലെ കോക് ട്രോങ്, തമിഴനാട് സ്വദേശിയായ കണ്ണൻ,മനോജ് കുമാർ എന്നിവരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം മണ്ണന്തല സ്വദേശിയുടെ പരാതിയിലാണ് ഫോർട്ട് പൊലീസ് അന്വേഷണം നടത്തിയതും ഒടുവിൽ അറസ്റ്റിലേക്ക് എത്തിയതും. ടെലിഗ്രാം ആപ്പിലൂടെയാണ് ഇവ‍ർ തട്ടിപ്പിന് വേണ്ടിയുള്ള സന്ദേശങ്ങൾ അയച്ചത്. അന്വേഷണം നടത്തിയ പൊലീസ് സംഘം ഹൈദരാബാദിൽ വച്ച് പ്രതികളെ തന്ത്രപൂർവം  അറസ്റ്റ് ചെയ്യുകയായിരുന്നു.സമാനമായ രീതിയിൽ ഇതേ പ്രതികൾ കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!