ചേർപ്പ് സിപിഐയിൽ കൂട്ടരാജി; 14 ൽ 8 ലോക്കൽ കമ്മറ്റി അം​ഗങ്ങളും രാജി വെച്ചു

By Web TeamFirst Published Feb 11, 2024, 10:06 PM IST
Highlights

14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജിവെച്ചത്.

തൃശൂർ: തൃശൂർ ചേർപ്പിലെ സിപിഐയിൽ പ്രവർത്തകരുടെ കൂട്ട രാജി. 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജിവെച്ചത്. സിപിഐ ജില്ലാ അസി. സെക്രട്ടറി ടി ആർ രമേശ്കുമാറിൻ്റെയും മണ്ഡലം സെക്രട്ടറി പി വി അശോകൻ്റെയും മണ്ഡലം കേന്ദ്രീകരിച്ചുള്ള വിഭാഗീയത പ്രവർത്തനങ്ങളിലും ഏകാധിപത്യ പ്രവണതകളിലും മനം മടുത്താണ് രാജി എന്ന് പ്രവർത്തകർ വ്യക്തമാക്കുന്നു.

സിപിഐ ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി അനിൽ നാഥ്, സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് മേഖല പ്രസിഡൻ്റുമായ ഷംനാസ് ഹുസൈൻ തുടങ്ങിയവരുൾപ്പടെയാണ് രാജി വച്ചത്.  സി.സി. മുകുന്ദൻ എം എൽ എ യുടെ പി.എ യ്ക്കെതിരായ സംഘടനാ നടപടിയെത്തുടർന്നാണ് ചേർപ്പിലെ പാർട്ടിയിൽ പൊട്ടിത്തെറി ആരംഭിച്ചത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!