കേസ് അന്തമായി നീട്ടികൊണ്ടുപോകരുതെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 4 നാണ് അന്തിമ വാദം.
ദില്ലി: മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍. നിയമ പ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും സിഎംആര്‍എല്‍ ദില്ലി ഐക്കോടതിയില്‍ പറഞ്ഞു. കേസ് അന്തമായി നീട്ടികൊണ്ടുപോകരുതെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 4 നാണ് അന്തിമ വാദം. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു.
കേന്ദ്ര ആവശ്യപ്രകാരമാണ് എക്സലോജിക് - സിഎംആർഎൽ ഇടപാട് കേസ് ഡിസംബർ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റിൽ ആദ്യത്തെ പത്ത് കേസുകളിൽ ഒന്നായി പരിഗണിക്കും. മറുപടി സത്യവാങ്മൂലത്തിന് എഎസ്ജിയുടെ ആവശ്യപ്രകാരം എസ് എഫ് ഐ ഒ യ്ക്ക് 10 ദിവസത്തെ സമയം കോടതി അനുവദിച്ചു. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷ ഉൾപ്പെടെ അന്ന് പരിഗണിക്കും. കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സിഎംആർഎൽ ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. നിയമപ്രകാരമല്ലാതെ കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും രേഖകൾ കൈമാറാൻ ആകില്ലെന്നും സിഎംആർഎൽ അറിയിച്ചു.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം