മസാല ബോണ്ട് കേസ്; മറുപടി നല്‍കാൻ സാവകാശം തേടി ഇഡി, തോമസ് ഐസക്കിന്‍റെ ഹര്‍ജി മാറ്റി

By Web Team  |  First Published Mar 18, 2024, 12:13 PM IST

ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമൻസ് അയച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു


കൊച്ചി: മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്  നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം 23 ലേക്ക് മാറ്റി. ഹർജിയിൽ നിലപാടറിയിക്കാൻ കൂടുതൽ സാവകാശം വേണമെന്ന ഇഡി ആവശ്യത്തെ തുടർന്നാണ് നടപടി. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമൻസ് അയച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു.

ഇക്കാര്യത്തിൽ മറുപടി നൽകാനാണ് ഇഡി കൂടുതൽ സാവകാശം തേടിയത്. കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പുതിയ സമൻസ് നൽകിയതെന്നും മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിൽ തോമസ് ഐസകിക്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നുമാണ് ഇഡി നിലപാട്.  കേസിൽ കിഫ്ബി ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിച്ചതായി ഇഡിയും കോടതിയെ അറിയിച്ചിരുന്നു.

Latest Videos

'പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് പാർട്ടി ജില്ലാ അധ്യക്ഷൻ, ഗോപിയാശാന് മാനസപൂജ ചെയ്യും', സുരേഷ് ഗോപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!