പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് ഇറങ്ങിയോടിയ ആള്‍ക്ക് രോഗമില്ല, ആശ്വാസം

By Web Team  |  First Published Jul 11, 2020, 11:26 AM IST

ആരോഗ്യ പ്രവർത്തകർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ള ഇയാൾ കോഴഞ്ചേരി മാനസികാരോഗ്യ കേന്ദത്തിൽ ചികിത്സയിലാണ്.  


പത്തനംതിട്ട: പത്തനംതിട്ടയിൽ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിയോടി ജംഗ്ഷനിലെത്തി പരിഭ്രാന്തി സൃഷ്ടിച്ച ചെന്നീർക്കര സ്വദേശിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസമാണ് ഇയാൾ നിരിക്ഷണത്തിൽ നിന്ന് ഓടി നഗരത്തിൽ പരിഭ്രാന്തി ഉണ്ടാക്കിയത്. ആരോഗ്യപ്രവർത്തകർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ള ഇയാൾ കോഴഞ്ചേരി മാനസികാരോഗ്യ കേന്ദത്തിൽ ചികിത്സയിലാണ്. 

വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. ചെറിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇയാൾ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് ഓടി രക്ഷപ്പെട്ടത്. നിരവധി ആളുകൾ എത്തുന്ന നഗര മധ്യത്തിലെ സെന്റ് പീറ്റേഴ്സ് ജംഗഷനിലെത്തിയ ഇയാൾ ശരിയായി മാസ്ക് ധരിക്കാത്തത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിരീക്ഷണത്തിൽ നിന്നെ ചാടിപ്പോയതാണെന്ന് മനസിലായത്.

Latest Videos

undefined

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലുള്ള ആൾ ഇറങ്ങി നടന്നു; ഓടിച്ച് പിടിച്ച് ആശുപത്രിയിലാക്കി

ഉടൻ തന്നെ സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ പിടിക്കാൻ നോക്കിയെങ്കിലും ഓടി രക്ഷപെടാൻ ശ്രമിച്ചു. സമീപത്തെ കടകളിലേക്കും ഓടിക്കയറാൻ ശ്രമിച്ച ഇയാളെ  പിന്തുടര്‍ന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരത്തിൽ നിന്ന് പിടികൂടുകയായിരുന്നു. 

 

click me!