ഇതോടെ കാസര്‍കോട് കൊവിഡ് മരണം ഏഴായി. കൊല്ലം കോയിവിളയില്‍ ഇന്നലെ മരിച്ച രുഗ്മിണിക്കും കൊവിഡ് സ്ഥിരീകരിച്ചു.
കാസര്‍കോട്: കാസര്‍കോട് മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ഇന്നലെ മരിച്ച പടന്ന സ്വദേശി എന്‍ ബി അബ്ദുള്‍ റഊഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍കോട് കൊവിഡ് മരണം ഏഴായി. കൊല്ലം കോയിവിളയില്‍ ഇന്നലെ മരിച്ച രുഗ്മിണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന രുഗ്മിണി വീട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്. ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സിറാജുദ്ദീന്‍. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.