മൂന്നാറിൽ ക്വാറൻ്റൈൻ നിർദ്ദേശം ലംഘിച്ച് കറങ്ങിനടന്ന ആൾ പൊലീസ് കസ്റ്റഡിയിലെടുത്തു; വീണ്ടും നിരീക്ഷണത്തിലാക്കി

By Web Team  |  First Published May 16, 2020, 5:51 PM IST

വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മുരുകൻ എന്ന ആളാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


മൂന്നാർ: മൂന്നാറിൽ കൊവിഡ് നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വീണ്ടും ക്വാറൻ്റൈനിലാക്കി. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് മൂന്നാർ സ്വദേശി പി കെ  മുരുകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

ഇയാളും കുടുബവും കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മുരുകൻ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

Latest Videos

click me!