'ഏഴ് ദിവസത്തിനുള്ളില്‍ കുടിശ്ശിക വിഹിതം കിട്ടണം'കേന്ദ്രത്തിനെതിരെ സമര പ്രഖ്യാപനവുമായി മമതബാനർജിയുടെ പദയാത്ര

By Web TeamFirst Published Jan 30, 2024, 12:34 PM IST
Highlights

18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്

കൊല്‍ക്കത്ത: കുടിശ്ശികയായ കേന്ദ്ര വിഹിതം  തരണമമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ പദയാത്ര.   ബംഗാളിലെ ചോപ്രയില്‍ ഒന്നരകിലോമീറ്റർ നീളുന്ന പദയാത്രയാണ് മമത നടത്തിയത്.  ഏഴ് ദിവസത്തിനുള്ളില്‍ കുടിശ്ശികയായ വിഹിതം തന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്നാണ് മമതയുടെ പ്രഖ്യാപനം .   18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ദില്ലിയില്‍ എത്തി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.

'തരുന്നത് 72,000 രൂപ, എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ല'; കേന്ദ്ര ആവശ്യം തള്ളി കേരള സർക്കാർ

Latest Videos

'കേന്ദ്രം തരേണ്ടത് 371.50 കോടി, നയാ പൈസ തന്നിട്ടില്ല'; എൻഎച്ച്എം പദ്ധതി പ്രതിസന്ധിയിലെന്ന് മന്ത്രി വീണാ ജോർജ്

click me!