കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മലയാളി മരിച്ചു; മാതാപിതാക്കൾ ചികിത്സയില്‍

By Web Team  |  First Published Jul 27, 2020, 10:37 AM IST

ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സയിലും സഹോദരി ഹോം ക്വാറന്‍റീനിലുമാണ്.


മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയൻ പുല്ലേക്കാട്ടിൽ (35) ആണ് മരിച്ചത്. സത്പൂരിലെ ശ്രമിക് നഗർ ശ്രീകൃഷ്ണ അപാർട്ട്മെന്റിലായിരുന്നു താമസം. അവിവാഹിതനാണ്.

ജൂലൈ 15 മുതൽ ശതാബ്ദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയകുമാർ. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ രോഗബാധിതരായി ആശുപത്രിയിലും സഹോദരി ഹോം ക്വാറന്‍റീനിലുമാണ്. അതേസമയം, മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് ഇന്നലെ 9,431 പേര്‍ക്ക് കൂടി കൊവിഡ് ബാധിക്കുകയും 267 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,75,799 ആയി. 13,656 പേരാണ് ആകെ മരിച്ചത്.

Latest Videos

മുംബൈയില്‍ ഇന്നലെ മാത്രം 1090 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  52 പേര്‍ മരിക്കുകയും 617 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,07,981 ആയി. ഇതുവരെ 78,877 പേരാണ് രോഗമുക്തി നേടിയത്.

click me!