Malayalam News Highlights: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാള്‍ കൂടി മരിച്ചു
Nov 5, 2024, 6:39 AM IST
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
2:37 PM
'പാലക്കാട് എന്നെപ്പോലെ വിട്ടുനിൽക്കുന്ന ഇനിയും നിരവധി സന്ദീപ് വാര്യർമാരുണ്ട്'
2:36 PM
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റി; കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
12:50 PM
ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 28 പേര്‍ മരിച്ചു
ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 28 പേര്‍ മരിച്ചു , അന്വേഷണം പ്രഖ്യാപിച്ചു
12:42 PM
ശോഭ സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നുവെന്ന് ആവർത്തിച്ച് തിരൂർ സതീഷ്
ശോഭ സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നുവെന്ന് ആവർത്തിച്ച് തിരൂർ സതീഷ് ; ഭാര്യയോടും മകനോടും ഒപ്പം നിന്ന് ഫോട്ടോ എടുത്താണ് മടങ്ങിയതെന്ന് സതീഷ്
12:40 PM
ഓഹരി വിപണിയിൽ വൻ ഇടിവ്, നിക്ഷേപകര്‍ക്ക് 5.5 ലക്ഷം കോടിയുടെ നഷ്ടം
ഓഹരി വിപണിയിൽ വൻ ഇടിവ്, നിക്ഷേപകര്‍ക്ക് 5.5 ലക്ഷം കോടിയുടെ നഷ്ടം, അമേരിക്കൻ തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം വിപണിയിൽ പ്രതിഫലിച്ചെന്ന് വിലയിരുത്തൽ
10:28 AM
'സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ല'
'തെരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടുന്നത് ഒറ്റക്കെട്ടായി. മനപ്പായസം വച്ച് കുടിക്കുന്നവർക്ക് പഞ്ചസാര കൂടും എന്നല്ലാതെ ഒന്നും സംഭവിക്കില്ല', സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് കെ സുരേന്ദ്രന്
10:27 AM
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം ; പ്രതികളെ പിടികൂടാതെ പൊലീസ്

10:14 AM
കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് ഇനി കൈ തരില്ലെന്ന് രാഹുൽ
കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് ഇനി കൈ തരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാടിന് കൈ കൊടുത്തിട്ടുണ്ട്. അതിനപ്പുറം ഒരു കൈയും തനിക്ക് വേണ്ട. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
10:14 AM
ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്ന് പി സരിൻ
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്ന് പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഞാൻ എന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്കാരം കാണിച്ചു. പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്ന് കയറിയ ആൾക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന് സരിൻ പറഞ്ഞു.
10:13 AM
ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളെന്ന് സതീശന്‍
പി സരിന് കൈ കൊടുക്കാൻ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് പ്രതിപക്ഷ വി ഡി സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണ്. കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
10:12 AM
ഐടി വിദ്യാർത്ഥിക്ക് മുങ്ങിമരിച്ചു
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്.
10:12 AM
ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.
10:11 AM
കാനഡയിൽ ഖലിസ്ഥാൻ വാദികളുടെ ആക്രമണം
കാനഡയിൽ ഖാലിസ്ഥാൻ ആക്രമണം. ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.
10:11 AM
കേരത്തിലെല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍
കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി. കാസർകോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെയാണ് മൊഴി. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നും ആദ്യ അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു.
10:07 AM
വെടിക്കെട്ട് അപകടത്തിൽ മരണം നാലായി
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
2:37 PM IST:
2:36 PM IST:
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റി; കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
12:50 PM IST:
ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 28 പേര്‍ മരിച്ചു , അന്വേഷണം പ്രഖ്യാപിച്ചു
12:42 PM IST:
ശോഭ സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നുവെന്ന് ആവർത്തിച്ച് തിരൂർ സതീഷ് ; ഭാര്യയോടും മകനോടും ഒപ്പം നിന്ന് ഫോട്ടോ എടുത്താണ് മടങ്ങിയതെന്ന് സതീഷ്
12:40 PM IST:
ഓഹരി വിപണിയിൽ വൻ ഇടിവ്, നിക്ഷേപകര്‍ക്ക് 5.5 ലക്ഷം കോടിയുടെ നഷ്ടം, അമേരിക്കൻ തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം വിപണിയിൽ പ്രതിഫലിച്ചെന്ന് വിലയിരുത്തൽ
10:28 AM IST:
'തെരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടുന്നത് ഒറ്റക്കെട്ടായി. മനപ്പായസം വച്ച് കുടിക്കുന്നവർക്ക് പഞ്ചസാര കൂടും എന്നല്ലാതെ ഒന്നും സംഭവിക്കില്ല', സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് കെ സുരേന്ദ്രന്
10:40 AM IST:
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം ; പ്രതികളെ പിടികൂടാതെ പൊലീസ്
10:14 AM IST:
കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് ഇനി കൈ തരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാടിന് കൈ കൊടുത്തിട്ടുണ്ട്. അതിനപ്പുറം ഒരു കൈയും തനിക്ക് വേണ്ട. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
10:14 AM IST:
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്ന് പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഞാൻ എന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്കാരം കാണിച്ചു. പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്ന് കയറിയ ആൾക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന് സരിൻ പറഞ്ഞു.
10:13 AM IST:
പി സരിന് കൈ കൊടുക്കാൻ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് പ്രതിപക്ഷ വി ഡി സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണ്. കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
10:12 AM IST:
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്.
10:12 AM IST:
മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.
10:11 AM IST:
കാനഡയിൽ ഖാലിസ്ഥാൻ ആക്രമണം. ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.
10:11 AM IST:
കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി. കാസർകോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെയാണ് മൊഴി. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നും ആദ്യ അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു.
10:07 AM IST: