Malayalam News live : പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു

അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

7:47 AM

ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

7:45 AM

പി സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചില്ല

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പാലക്കാട്ടെ 88ാം ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചില്ല. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് ഇവിടെയാണ് വോട്ട്. സരിനും ഭാര്യ സൗമ്യ സരിനും മറ്റു വോട്ടര്‍മാരും ബൂത്തിൽ കാത്തുനിൽക്കുകയാണ്. വിവി പാറ്റിന്‍റെ ബാറ്ററി തീര്‍ന്നുവെന്ന് ഡിസ്പ്ലേയിൽ എഴുതി കാണിക്കുകയായിരുന്നു. മറ്റൊരു വിവിപാറ്റ് മെഷീൻ എത്തിച്ചെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിക്കാനായിട്ടില്ല. 

7:44 AM

പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കും- പി സരിൻ

ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളെയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും പി സരിൻ പറഞ്ഞു.  കള്ളത്തരത്തിൽ വോട്ട് തിരുകികയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത പോകില്ല, ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും പി സരിൻ പറഞ്ഞു

7:18 AM

88 ആം ബൂത്തിൽ സാങ്കേതിക പ്രശ്നം

പാലക്കാട്ടെ  88 ആം ബൂത്തിൽ സാങ്കേതിക പ്രശ്നം. വിവി പാറ്റിന്‍റെ ഡിസ്പ്ലേയിൽ ബാറ്ററി മാറ്റാൻ കാണിക്കുന്നു. വോട്ടെടുപ്പ് തുടങ്ങാനായില്ല. പി സരിനും സൗമ്യ സരിനും ഉള്‍പ്പെടെ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നം. 

7:05 AM

വോട്ടെടുപ്പ് ആരംഭിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. 184 ബൂത്തികളിലാണ് വോട്ടെടുപ്പ്. പലയിടത്തും രാവിലെ തന്നെ വലിയ ക്യൂ ആണ് രൂപപ്പെട്ടത്. രാവിലെ തന്നെ വോട്ട് ചെയ്ത് തിരക്ക് ഒഴിവാക്കുന്നതിനായാണ് പലരും നേരത്തെ എത്തിയത്.

7:04 AM

രാഹുലിന്‍റെ ബോര്‍ഡ് ബൂത്തിന് സമീപം, പൊലീസെത്തി നീക്കം ചെയ്തു

പോളിങ് ബൂത്തിന്‍റെ 200 മീറ്റർ പരിധിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ബോർഡ് സ്ഥാപിച്ചതിൽ  തര്‍ക്കം. പിരായിരിയിലെ പോളിങ് ബൂത്തിന് സമീപമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പൊലീസെത്തി ബോർഡ് മാറ്റി

7:02 AM

3 പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കും- രാഹുൽ മാങ്കൂട്ടത്തിൽ

3 പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാർത്ഥന
 തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ അല്ല പാലക്കാട് ചർച്ച ആയത്. അതിൽ പരിഭവമുണ്ട്.

5:58 AM

മോക് പോളിങ് തുടങ്ങി

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ മോക് പോളിങ് ആരംഭിച്ചു. മോക് പോളിങിനുശേഷം രാവിലെ ഏഴു മുതലായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. 184 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചിട്ടുണ്ട്.

5:55 AM

തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് സി കൃഷ്ണകുമാര്‍

ക്ഷേത്ര ദർശനത്തിനെത്തി എൻഡിഎ സ്ഥാനാർഥി സി.കൃഷ്കുമാർ. ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് ദർശനത്തിനെത്തിയത്. വീട്ടിൽ നിന്നും ഒറ്റയ്ക്ക് വാഹനത്തിലെത്തി സ്ഥാനാർത്ഥി. കല്‍പ്പാത്തി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. വിജയ പ്രതീക്ഷയിൽ തന്നെയാണെന്നും ഭൂരിപക്ഷം മാത്രം അറിഞ്ഞാൽ മതിയെന്നും വിവാദങ്ങള്‍ ബിജെപിയെ ബാധിക്കില്ലെന്നും വികസനത്തിനായി ജനങ്ങൾ വോട്ട്  ചെയ്യുമെന്നും സി  കൃഷ്ണകുമാര്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

5:35 AM

മോക് പോളിങ് അല്‍പ്പസമയത്തിനകം

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മോക് പോളിങ് രാവിലെ ആറിന് ആരംഭിക്കും.184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. 

5:34 AM

മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിൽ

മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിൽ. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ക്രിപ്‌റ്റോ കറൻസിയിലൂടെ പണമൊഴുക്കാൻ എംവിഎ ശ്രമമെന്ന ബിജെപി ആരോപണം തള്ളി സുപ്രിയ സുലേ. ജാർഖണ്ഡിൽ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിൽ വിധിയെഴുത്ത്

7:47 AM IST:

7:45 AM IST:

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പാലക്കാട്ടെ 88ാം ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചില്ല. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് ഇവിടെയാണ് വോട്ട്. സരിനും ഭാര്യ സൗമ്യ സരിനും മറ്റു വോട്ടര്‍മാരും ബൂത്തിൽ കാത്തുനിൽക്കുകയാണ്. വിവി പാറ്റിന്‍റെ ബാറ്ററി തീര്‍ന്നുവെന്ന് ഡിസ്പ്ലേയിൽ എഴുതി കാണിക്കുകയായിരുന്നു. മറ്റൊരു വിവിപാറ്റ് മെഷീൻ എത്തിച്ചെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിക്കാനായിട്ടില്ല. 

7:44 AM IST:

ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളെയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും പി സരിൻ പറഞ്ഞു.  കള്ളത്തരത്തിൽ വോട്ട് തിരുകികയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത പോകില്ല, ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും പി സരിൻ പറഞ്ഞു

7:19 AM IST:

പാലക്കാട്ടെ  88 ആം ബൂത്തിൽ സാങ്കേതിക പ്രശ്നം. വിവി പാറ്റിന്‍റെ ഡിസ്പ്ലേയിൽ ബാറ്ററി മാറ്റാൻ കാണിക്കുന്നു. വോട്ടെടുപ്പ് തുടങ്ങാനായില്ല. പി സരിനും സൗമ്യ സരിനും ഉള്‍പ്പെടെ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നം. 

7:05 AM IST:

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. 184 ബൂത്തികളിലാണ് വോട്ടെടുപ്പ്. പലയിടത്തും രാവിലെ തന്നെ വലിയ ക്യൂ ആണ് രൂപപ്പെട്ടത്. രാവിലെ തന്നെ വോട്ട് ചെയ്ത് തിരക്ക് ഒഴിവാക്കുന്നതിനായാണ് പലരും നേരത്തെ എത്തിയത്.

7:04 AM IST:

പോളിങ് ബൂത്തിന്‍റെ 200 മീറ്റർ പരിധിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ബോർഡ് സ്ഥാപിച്ചതിൽ  തര്‍ക്കം. പിരായിരിയിലെ പോളിങ് ബൂത്തിന് സമീപമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പൊലീസെത്തി ബോർഡ് മാറ്റി

7:02 AM IST:

3 പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാർത്ഥന
 തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ അല്ല പാലക്കാട് ചർച്ച ആയത്. അതിൽ പരിഭവമുണ്ട്.

5:58 AM IST:

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ മോക് പോളിങ് ആരംഭിച്ചു. മോക് പോളിങിനുശേഷം രാവിലെ ഏഴു മുതലായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. 184 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചിട്ടുണ്ട്.

5:57 AM IST:

ക്ഷേത്ര ദർശനത്തിനെത്തി എൻഡിഎ സ്ഥാനാർഥി സി.കൃഷ്കുമാർ. ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് ദർശനത്തിനെത്തിയത്. വീട്ടിൽ നിന്നും ഒറ്റയ്ക്ക് വാഹനത്തിലെത്തി സ്ഥാനാർത്ഥി. കല്‍പ്പാത്തി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. വിജയ പ്രതീക്ഷയിൽ തന്നെയാണെന്നും ഭൂരിപക്ഷം മാത്രം അറിഞ്ഞാൽ മതിയെന്നും വിവാദങ്ങള്‍ ബിജെപിയെ ബാധിക്കില്ലെന്നും വികസനത്തിനായി ജനങ്ങൾ വോട്ട്  ചെയ്യുമെന്നും സി  കൃഷ്ണകുമാര്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

5:35 AM IST:

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മോക് പോളിങ് രാവിലെ ആറിന് ആരംഭിക്കും.184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. 

5:34 AM IST: