യുഡിഎഫിന്‍റെ സുപ്രധാന യോഗം ഇന്ന്, ലീഗിന്‍റെ മൂന്നാം സീറ്റിലും കോട്ടയം സീറ്റിലും തീരുമാനം ഉണ്ടായേക്കും

By Web TeamFirst Published Feb 5, 2024, 6:38 AM IST
Highlights

കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന് തിരുവനന്തപുരത്ത്. ലീഗിന്‍റെ മൂന്നാംസീറ്റിലും കേരള കോണ്‍ഗ്രസ്. ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന്തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാരസമിതിയും ഇന്ന് തിരുവനന്തപുരത്തുണ്ട്. കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ ഉന്നത അധികാര സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.

രാവിലെ ചേരുന്ന യുഡിഎഫ് യോഗത്തിൽ കോട്ടയം സീറ്റ് പാർട്ടിക്ക് നൽകിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ജോസഫ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി ചെയർമാനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം മാത്രമായിരിക്കും ഉന്നതാധികാര സമിതിയിൽ ഉണ്ടാകുക. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് തന്നെയായിരിക്കും കോട്ടയത്ത് സ്ഥാനാർഥിയാകുക. സ്ഥാനാർത്ഥിത്വത്തിന് രംഗത്തുള്ള പിസി തോമസ്, സജി മഞ്ഞകടന്പിൽ, എം പി ജോസഫ് എന്നിവരെ അനുനയിപ്പിക്കാം എന്നാണ് പിജെ ജോസഫിന്റെയും കൂട്ടരുടെയും പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച തന്നെ നടത്താനാണ് ജോസഫ് ഗ്രൂപ്പിന്‍റെ ശ്രമം.

Latest Videos

സഭയിലെത്താൻ ബിജെപി എംപിമാര്‍ക്ക് വിപ്പ്, നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

 

click me!