Latest Videos

സഭ നേതാക്കൾക്ക് കേരള ഹൗസിൽ അത്താഴ വിരുന്നൊരുക്കി കെവി തോമസ്; ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

By Web TeamFirst Published Jun 27, 2024, 7:56 PM IST
Highlights

സിപിഎം പിബി അംഗം എംഎ ബേബിയും വിരുന്നിൽ പങ്കെടുക്കുന്നതായാണ് വിവരം. വിരുന്നിലേക്ക് മുതിർന്ന മാധ്യമ പ്രവർത്തകർക്കും ക്ഷണമുണ്ട്. അതേസമയം, കേരള ഹൗസിൽ ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചിട്ടില്ലെന്ന് കെവി തോമസ് പറഞ്ഞു.

ദില്ലി: ക്രിസ്തീയ സഭ നേതാക്കൾക്ക് കേരള ഹൗസിൽ അത്താഴ വിരുന്നൊരുക്കി കേരള സർക്കാർ പ്രതിനിധി കെവി തോമസ്. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയസ്, ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ഉൾപ്പെടെയുള്ളവരാണ് വിരുന്നിൽ പങ്കെടുക്കുന്നത്. സിപിഎം പിബി അംഗം എംഎ ബേബിയും വിരുന്നിൽ പങ്കെടുക്കുന്നതായാണ് വിവരം. വിരുന്നിലേക്ക് മുതിർന്ന മാധ്യമ പ്രവർത്തകർക്കും ക്ഷണമുണ്ട്. അതേസമയം, കേരള ഹൗസിൽ ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചിട്ടില്ലെന്ന് കെവി തോമസ് പറഞ്ഞു.

ഹോംഗാര്‍ഡിനെതിരെ പൊലീസിന് ഭാര്യയുടെ പരാതി, പരാതിയും തട്ടിപ്പറിച്ച് ഓടി ഹോംഗാര്‍ഡ്!

https://www.youtube.com/watch?v=Ko18SgceYX8

click me!