ഓൺലൈൻ ചികികസയ്ക്ക് അടക്കം വിരമിച്ച ഡോക്ടർമാർ അടക്കം ഉള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. മാനവ വിഭവ ശേഷിയുടെ ഗണ്യമായ കുറവ് വെല്ലുവിളി സൃഷ്ടിക്കുമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്ന് കെജിഎംഒഎ. ഓൺലൈൻ ചികിത്സയ്ക്ക് അടക്കം വിരമിച്ച ഡോക്ടർമാർ അടക്കം ഉള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. മാനവ വിഭവ ശേഷിയുടെ ഗണ്യമായ കുറവ് വെല്ലുവിളി സൃഷ്ടിക്കുമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവർത്തകരെ നിയമിച്ചില്ലെങ്കിൽ ഗുരുതര സാഹചര്യം ഉണ്ടായേക്കും. പി ജി പഠനത്തിന് പോയ ഡോക്ടർമാരിൽ കോഴ്‌സ് കഴിഞ്ഞവരെ തിരികെ എത്തിക്കണം. കൂടുതൽ സിഎഫ്എൽടിസികൾ തുടങ്ങുന്നതിനെക്കാൾ ഉചിതം നിലവിൽ ഉള്ള കേന്ദ്രങ്ങളിൽ കിടക്കകൾ എണ്ണം കൂട്ടുന്നത്. ഡൊമിസിലറി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ ഡോക്ടർമാർ നേരിട്ടുള്ള ചികിത്സ ഒഴിവാക്കി ഓൺലൈൻ ആക്കണം. രോഗികളെ കൊണ്ടുപോകൻ ആംബുലൻസുകൾക്കൊപ്പം ടാക്സികളും സജ്ജമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona