മുംബൈയിൽ ഒരു മലയാളികൂടി കൊവിഡിന് കീഴടങ്ങി

By Web Team  |  First Published Jul 27, 2020, 2:36 PM IST

മഹാരാഷ്ട്രയില്‍ കൊവിഡിനെത്തുട‍‍ന്നുള്ള പ്രതിസന്ധി ദിവസേനെ വ‍ര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനടുത്താണ്. 
 


മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഒരു മലയാളി കൂടി കൊവിഡിന് കീഴടങ്ങി. മുംബൈയിൽ ഖാർഘർ സെക്ടർ 15 ലെ താമസക്കാരനായ ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ ശശിധരൻ നായർ (70) ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി ഡിവൈ പാട്ടീൽ നെരൂൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു ഇദ്ദേഹം. മഹാരാഷ്ട്രയില്‍ കൊവിഡിനെത്തുട‍‍ന്നുള്ള പ്രതിസന്ധി ദിവസേനെ വ‍ര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനടുത്താണ്. 
 

click me!