'പിണറായി ജീവിക്കുന്നത് ബിജെപി സഹായത്തിൽ, ഇല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നു'; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

By Web TeamFirst Published Sep 10, 2024, 9:09 PM IST
Highlights

ഒരു കോണ്‍ഗ്രസുകാരനും ഗോള്‍വാള്‍ക്കറുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സുധാകരന്‍, സിപിഎം ആർ എസ് എസിന് വിധേയരാണെന്നും വിമര്‍ശിച്ചു.

കൊല്ലം: കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പിണറായി വിജയന് അഭിമാനമില്ല. പിണറായി ജീവിക്കുന്നത് ബിജെപിയുടെ സഹായത്തിലാണ്. ഇല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നുവെന്ന് കെ സുധാകരൻ പരിഹസിച്ചു. സ്വന്തം പോരായ്മ മറച്ചുവെക്കാൻ വായിൽ തോന്നിയത് പറയരുത്. ഒരു കോണ്‍ഗ്രസുകാരനും ഗോള്‍വാള്‍ക്കറുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സുധാകരന്‍, സിപിഎം ആർ എസ് എസിന് വിധേയരാണെന്നും വിമര്‍ശിച്ചു.

തലശേരി കലാപത്തിന്‍റെ ഉത്തരവാദി സിപിഎമ്മാണ്. എന്നിട്ടും അവർ പാഠം പഠിച്ചില്ല. മുഖ്യമന്ത്രിയെ സിപിഎമ്മിനും മടുത്തു. കണ്ണൂരിൽ അതൃപ്തിയുണ്ടെന്നും കെ സുധാകരന്‍ ആരോപിപ്പിച്ചു.  മുഖ്യമന്ത്രിക്ക് സത്യം പറയനാകില്ല. കളവ് പറഞ്ഞാണ് വളർന്നതെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റവാളികൾക്ക് ശിക്ഷ വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുകേഷ് അടക്കം പ്രതിയാണ്. അതുകൊണ്ടാണ് റിപ്പോർട്ടിന് മേൽ മുഖ്യമന്ത്രി അടയിരുന്നത്. അന്നും ഇന്നും പിണറായി വിജയനെ എനിക്കറിയാം. ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ ഏകാധിപതിയായിരുന്നു. തലശേരി കലാപത്തിന്‍റെ തുടക്കക്കാരൻ പിണറായി വിജയനാണ്. കോടാനു കോടി സമ്പത്ത് ഉണ്ടാക്കിയ മുഖ്യമന്ത്രി കേരളത്തിൽ വേറെ ഇല്ല. ലാവലിൻ കേസ് എടുത്താൽ പിണറായി അകത്തുപോകുമെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ തരത്തിലും ബിജെപിയുടെ വിധേയനായി പിണറായി മാറിയെന്നും കുടുംബത്തെ രക്ഷിക്കാനും ഭാര്യയ്ക്കും മക്കൾക്കും പണമുണ്ടാക്കാനും ഭരണത്തെ ദുരുപയോഗം ചെയ്‍തെന്നും കെപിസിസി പ്രസിഡന്‍റ് വിമര്‍ശിച്ചു. 

Latest Videos

click me!