കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്: രമേശ് ചെന്നിത്തല

By Web Team  |  First Published Jun 26, 2020, 11:14 AM IST

പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ വിധികൾ പ്രഖ്യപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് പിടിഎ അംഗമായ ആളെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിച്ചത്


തിരുവനന്തപുരം: കൊവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസിലാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ വിധികൾ പ്രഖ്യപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് പിടിഎ അംഗമായ ആളെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിച്ചത്. ഇദ്ദേഹം പരമയോഗ്യനെന്ന് മുഖ്യമന്ത്രി പറയുന്നു. നിയമിക്കുന്നവർക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ യോഗ്യത ജനങ്ങൾക്കും കൂടി ബോധ്യപെടണം. പരമയോഗ്യന്മാർ ഇനിയും മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

Latest Videos

ഒരിക്കൽ ഒഴിവാക്കിയ ആളുകളെ തിരിച്ചു കൊണ്ടുവന്ന് എട്ട് കോടിയുടെ കൺസൾട്ടൻസി നൽകിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. റീബിൽഡ് കേരളയ്ക്കായി കെപിഎംജിക്ക് കരാർ നൽകിയതിനെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. ബസ് ചാർജ് വർദ്ധന ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപിക്കും. ജനങ്ങളെ ശിക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ചാർജ് വർധന അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

click me!