ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഗവര്‍ണറെ കൊണ്ട് വായിപ്പിക്കും? നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്ന് അംഗീകാരം നൽകും

By Web TeamFirst Published Jan 18, 2024, 6:06 AM IST
Highlights

സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഗവർണർ തിരുത്തല്‍ ആവശ്യപ്പെടാനുമുള്ള സാധ്യതയുമുണ്ട്

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമർശനം ഗവർണർ തന്നെ വായിക്കേണ്ട നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ സർക്കാർ നീക്കം. പ്രസംഗത്തിന്‍റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്ക് നിരത്തി വിശദീകരിക്കും. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമർശനവും ഉൾപ്പെടുത്തും. ഈ മാസം 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമർശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകും. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് ഗവർണർ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ അത് അങ്ങനെയല്ലെന്ന് കുറ്റകൃത്യങ്ങളുടെ കണക്ക് നിരത്തി സർക്കാർ വിശദീകരിക്കാനാണ് സാധ്യത. അതേസമയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഗവർണർ തിരുത്തല്‍ ആവശ്യപ്പെടാനുമുള്ള സാധ്യതയുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!