ഒന്നിൽ ഒപ്പിട്ടു, ഏഴെണ്ണം രാഷ്ട്രപതിക്ക് വിട്ടു; നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവ‍ര്‍ണറുടെ നിര്‍ണായക നീക്കം

By Web TeamFirst Published Nov 28, 2023, 5:43 PM IST
Highlights

കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടു. കേരളാ ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കേസ് നിലവിലുണ്ട്. ഈ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ)  എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവ‍ര്‍ണര്‍ ഒപ്പിട്ടു. 

അബിഗേലിനെ കണ്ടെത്തി

Latest Videos

click me!