ഒറ്റ ഭേദ​ഗതി, ഭരണാനുകൂല നേതാവിന് ഇരട്ട പ്രമോഷൻ; ചട്ടങ്ങളിൽ മാറ്റം വരുത്തി കുറുക്കുവഴിയുമായി സർക്കാർ 

By Web TeamFirst Published Feb 8, 2024, 12:29 PM IST
Highlights

കാറ്ററിങ്ങ് മാനേജർ, ഹൗസ് കീപ്പിങ്ങ് മാനേജർ എന്നീ തസ്തികകളാണ് നിലവിൽ കേരള ഹൗസിൽ ഗസറ്റഡ് റാങ്കിലുള്ളത്. ഇതിന് പുറമെയാണ് ഫ്രണ്ട് ഓഫീസ് മാനേജർ തസ്തിക കൂടി ഗസറ്റഡ് ആക്കുന്നത്.

തിരുവനന്തപുരം: കേരള ഹൗസിലെ എൻജിഒ യൂണിയൻ നേതാവിന് കൺട്രോളറായി സ്ഥാനക്കയറ്റം നൽകാൻ വീണ്ടും സർക്കാരിന്റെ കുറുക്ക് വഴി. ഫ്രണ്ട് ഓഫീസ് മാനേജറെ കൺട്രോളറാക്കാൻ ചട്ടങ്ങളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. എൻജിഒ യുണിയൻ നേതാവ് കെ.എം.  പ്രകാശന് സ്ഥാനക്കയറ്റം നൽകാനുള്ള, സർക്കാരിന്റെ വഴിവിട്ട നീക്കം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രണ്ട് ഹൗസ് മാനേജർ തസ്തിക ഗസറ്റഡ് ആക്കി ഉയർത്തിയാണ് സർക്കാർ കെ എം പ്രകാശിനെ വഴിവിട്ട് സഹായിക്കാനുള്ള വഴി കണ്ടെത്തിയത്. 

കാറ്ററിങ്ങ് മാനേജർ, ഹൗസ് കീപ്പിങ്ങ് മാനേജർ എന്നീ തസ്തികകളാണ് നിലവിൽ കേരള ഹൗസിൽ ഗസറ്റഡ് റാങ്കിലുള്ളത്. ഇതിന് പുറമെയാണ് ഫ്രണ്ട് ഓഫീസ് മാനേജർ തസ്തിക കൂടി ഗസറ്റഡ് ആക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഈ മൂന്ന് തസ്തികയിലുള്ളവരെയും ഇനി കൺട്രോളർ സ്ഥാനത്തേക്ക് പരിഗണിക്കാം. മുമ്പ് ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് കൺട്രോളർ പദവിയിലുണ്ടായിരുന്നത്. കെ എം പ്രകാശന് വേണ്ടി ചട്ട വിരുദ്ധ നീക്കങ്ങൾ നടക്കുന്നെന്ന ആക്ഷപം മുമ്പ് ഉയർന്നിരുന്നു. 

Latest Videos

കൺട്രോളർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ കേരള ഹൗസ് ജീവനക്കാരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർവിവരങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊതുഭരണ വകുപ്പ് കേരള ഹൗസ് റസിഡന്റ് കമ്മീഷണർക്ക് കത്ത് നൽകി. എന്നാൽ റസിഡൻസ് കമ്മീഷണർ മറുപടി നൽകിയിരുന്നില്ല. ഇക്കാര്യം ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തു.

Read More.... 'ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു'; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ് പുതിയ ഉത്തരവ്. നിലവിൽ നോണ്‍ ഗസറ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനേജറുടെ തസ്തിക ഗസറ്റഡ് പദവിയിലേക്ക് ഉയർത്തി അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വഹിക്കുന്ന കണ്‍ട്രോളാകാനുള്ള കളമൊരുങ്ങി. അതായത് ഒരു ഒറ്റ ഭേദഗതിയിലൂടെ നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള ഭരണാനുകൂല നേതാവിനായി ഇരട്ട പ്രമോഷനായി. 

click me!