കൂടുതൽ ശ്രദ്ധ വേണം, എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

By Web Team  |  First Published May 22, 2020, 5:31 PM IST

സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് 14 ദിവസം ക്വാറന്റൈൻ വേണം. അവർക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും.


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വെക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതായും കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താനുള്ള നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷാ കേന്ദ്രം സജ്ജമാക്കൽ,ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ, പരീക്ഷ കേന്ദ്ര മാറ്റം, ചോദ്യപേപ്പറുകളുടെ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം എന്നിവയ്ക്കുള്ള നിർദ്ദേശം നൽകി. കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷകൾ, വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് എന്നിവയ്ക്ക് സജീകരണമൊരുക്കും. 

സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് 14 ദിവസം ക്വാറന്റൈൻ വേണം. അവർക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്ക് പ്രത്യേക ഇരിപ്പിടമൊരുക്കും. എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്ക്രീനിങിന് വിധേയമാക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തിൽ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാർത്ഥികൾ കുളിക്കണം. എല്ലാ സ്കൂളുകളും അണുവിമുക്തമാക്കും. തെർമൽ സ്ക്രീനിങിനായി 5000 ഐആർ തെർമോമീറ്റർ വാങ്ങും. സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാനും നിർദ്ദേശം നൽകി. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. 

Latest Videos

undefined

പരീക്ഷയ്ക്ക് ശേഷമെത്തുന്ന വിദ്യാര്‍ഥികള്‍ കുളിച്ച് ദേഹം ശുദ്ധമാക്കിയ ശേഷം മാത്രം വീട്ടുകാരോട് സംവദിക്കാവൂ.  5000 ത്തോളം സാനിറ്റൈസര്‍, സോപ്പ് അടക്കമുള്ളവ ലഭ്യമാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് മാസ്ക്ക് വീടുകളിൽ എത്തിക്കാൻ സമഗ്രശിക്ഷാ അഭിയാനെ ചുമതലപ്പെടുത്തി. മാസ്ക്കുകള്‍ എന്‍എസ്എസ് വഴി തയ്യാറാക്കും. ഗതാഗത വകുപ്പ്, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്സ്, അടക്കമുള്ളവയുടെ സേവനങ്ങളുടെ സേവനങ്ങള്‍ സ്വീകരിച്ചാണ് സജ്ജീകരണമൊരുക്കുക. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികൾ അപേക്ഷിച്ചു. ഇവർക്കാവശ്യമായ ചോദ്യപേപ്പർ ഈ വിദ്യാലയങ്ങളിൽ എത്തിക്കും. 

പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികൾ അപേക്ഷിച്ചു. ഇവർക്കാവശ്യമായ ചോദ്യപേപ്പർ ഈ വിദ്യാലയങ്ങളിൽ എത്തിക്കും. ഗർഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളിൽ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏർപ്പെടുത്തി. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരി പഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും. പരീക്ഷ എഴുതാൻ പറ്റാത്ത വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട. ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലർ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

click me!