സമാധാനപരമായ പോളിംഗിന് തടസം നിന്നാൽ കരുതൽ തടങ്കലിലാക്കും. കള്ളവോട്ട് തടയാൻ 1,500 ബുത്തുകളിൽ വീഡിയോ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലുൾപ്പെട്ട കണ്ണൂർ ജില്ലയിലെ 1671 പ്രശ്ന ബാധിത ബൂത്തുകളിൽ സുരക്ഷ കർശനമാക്കിയതായി കണ്ണൂർ എസ്പി യതീഷ് ചന്ദ്ര. സമാധാനപരമായ പോളിംഗിന് തടസം നിന്നാൽ കരുതൽ തടങ്കലിലാക്കും. കള്ളവോട്ട് തടയാൻ 1,500 ബുത്തുകളിൽ വീഡിയോ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ജില്ലയിൽ എട്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.
മലയോര മേഖലയിലെ 64 ബൂത്തുകൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടങ്ങളിൽ തണ്ടർ ബോൾട്ട് ഉൾപെടെ ട്രിപ്പിൾ ലോക്ക് സംരക്ഷണം ഒരുക്കും. സമാധാനപരമായ പോളിംഗിന് തടസം നിൽക്കുന്നവരെ കരുതൽ തടങ്കലിലാക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ സംയമനത്തോടെ പെരുമാറണമെന്നും എസ്പി ആവശ്യപ്പെട്ടു.
undefined
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലുൾപ്പെട്ട വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടർമാർ നാളെയാണ് ബൂത്തുകളിലേക്ക് എത്തുക. നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ശുഭ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.