'വടക്കൻ കേരളത്തിലെ ലഹരിയുടെ ഹോട്ട് സ്പോട്ടുകളിൽ ഒന്ന് താമരശ്ശേരി, പരിശോധന കർശനമാക്കി'; ഡിഐജി യതീഷ് ചന്ദ്ര

മുൻകാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ട്. വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് താമരശ്ശേരി. 

Kannur Range DIG Yatheesh Chandra says checks have been intensified against drug gangs in Thamarassery

കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് താമരശ്ശേരി. ഇവിടെ വാഹന പരിശോധന ഉൾപ്പെടെ കർശനമാക്കി. ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊലപാതകത്തിൽ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുൻകാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ട്. വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് താമരശ്ശേരി. ഷിബിലയുടെ പരാതിയിൽ നടപടിയെടുക്കുന്നതിൽ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിട്ടില്ല. വിദ്യാർത്ഥി സംഘർഷത്തിൽ ഷഹബാസ് കൊല്ലപ്പെട്ട ദിവസമായിരുന്നു ഷിബിലയുടെ പരാതിയും എത്തിയത്. എന്നാൽ ഈ പരാതിയെക്കുറിച്ചോ സ്വീകരിച്ച നടപടികളെ കുറിച്ചോ സ്റ്റേഷനിൽ ഹൗസ് ഓഫീസറെ പിആർഓ അറിയിച്ചില്ല. ഇക്കാരണത്താലാണ് പിആർഓ ചുമതലയുള്ള ഗ്രേഡ് എസ് ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തത് എന്നും യതീഷ് ചന്ദ്ര പറഞ്ഞു. 

Latest Videos

മകനെ ഒപ്പം കൂട്ടി, അശ്വതി ലഹരിക്കടത്ത് തുടങ്ങിയത് 1 വർഷം മുൻപ്; വിൽപ്പന ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!