വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി; 'എമ്പുരാൻ സിനിമ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ല'

എമ്പുരാൻ സിനിമയെ കുറിച്ച് ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നില്ലെന്ന് ജനറൽ സെക്രട്ടറി പി സുധീർ

BJP Says Empuraan movie storyline was not discussed in Party core committee meeting

തിരുവനന്തപുരം: എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തിൽ ചർച്ച നടന്നെന്ന വാർത്ത നിഷേധിച്ച് ബിജെപി. ബിജെപി കോർയോഗം എമ്പുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു.

ഇന്ന് നടന്ന പാർട്ടി നേതൃയോഗത്തിലാണ് സിനിമയുടെ സെൻസറിങ്ങിൽ സെൻസർ ബോർഡിലെ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നത്. സെൻസർ ബോർഡിൽ ബിജെപി പ്രതിനിധികളില്ലെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സിനിമയുടെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച നടൻ മോഹൻലാൽ തൻ്റെ നല്ല സുഹൃത്താണെന്ന് യോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നിലപാടെടുത്തു. എമ്പുരാനെതിരെ പ്രചാരണം വേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ചർച്ച നടന്നില്ലെന്ന് ബിജെപി നേതാവ് വിശദീകരണ കുറിപ്പിറക്കിയത്.
 

Latest Videos

vuukle one pixel image
click me!