ഒടുവിൽ ജനം ശശിയാകുമെന്ന് കെ എം ഷാജി, 'മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ കയ്യിലുണ്ട്'

By Web Team  |  First Published Sep 5, 2024, 11:23 AM IST

അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തേതെന്നും മുസ്ലിംലീഗ് നേതാവ്

K M Shaji against Pinarayi goverment on Anwar controversy

കോഴിക്കോട്: പിവി അന്‍വറിന്‍റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി. അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തെത്. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണം. ഗുരുതരമായ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടeനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്. കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങും. സമരമൊഴിഞ്ഞു പ്രതിപക്ഷത്തിന് എവിടെയാണ് സമയം. അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു. 


''പൊലീസിനെ കയറൂരി വിട്ടു'; അൻവ‍റിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് രൂക്ഷ വിമർശനം, വസ്തുത അറിയണമെന്ന് ആവശ്യം

Latest Videos

പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും; വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിക്കുമെന്ന് ഡിജിപി

vuukle one pixel image
click me!
vuukle one pixel image vuukle one pixel image