യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ വെൻ്റിലേറ്ററിലേക്ക് മാറ്റി; ആരോഗ്യ നില ഗുരുതരം

By Web TeamFirst Published Oct 31, 2024, 4:47 PM IST
Highlights

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രക്തസമ്മർദ്ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു.

Latest Videos

click me!