മാർച്ച് മാസത്തിലേക്ക് കടക്കും മുമ്പേ വെന്തുരുകി പാലക്കാട്,ഇടമഴ ലഭിച്ചില്ലെങ്കിൽ ചൂട് 40 ഡിഗ്രി കടന്നേക്കും

By Web TeamFirst Published Feb 8, 2024, 9:16 AM IST
Highlights

കഴിഞ്ഞ 10 ദിവസത്തിലേറെയായി 35 മുതൽ  38 ഡിഗ്രി സെൽഷ്യസിലാണ് പാലക്കാടിന്‍റെ  താപനില.

പാലക്കാട്:മാർച്ച് മാസത്തിലേക്ക് കടക്കും മുമ്പേ വെന്തുരുകി പാലക്കാട്. ഇടമഴ ലഭിച്ചില്ലെങ്കിൽ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.എന്തൊരു ചൂടാലേ എന്ന് ചോദിച്ചാൽ ശരാശരി പാലക്കാട്ടുകാരുടെ പ്രതികരണം മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കല്ലേ എന്നാവും . കാരണം തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ ഒരു മാതിരി പെട്ട ചൂടൊന്നും പാലക്കാട്ടുകാരെ പൊള്ളിക്കില്ല.

എന്നാൽ ഇത്തവണ പാലക്കാട്ടുകാർ ശരിക്കും വിയർത്തു കുളിക്കുകയാണ്.കഴിഞ്ഞ 10 ദിവസത്തിലേറെയായി 35 മുതൽ  38 ഡിഗ്രി സെൽഷ്യസിലാണ് പാലക്കാടിൻ്റെ താപനില. മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്‌. രാവിലെ 10 മണിയാകുമ്പോഴേക്കും നട്ടുച്ച ചൂട്. പുറത്തിറങ്ങിയാൽ വെയിലേറ്റ് വാടി കരിഞ്ഞു പോകുന്ന സ്ഥിതി.പുലർച്ചെ വരെ  നല്ല തണുത്ത കാറ്റ്. പിന്നീട് കൊടുംവെയിലിലേക്ക് ഇറങ്ങി നടക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു.ഈ പോക്ക് പോയാൽ മാർച്ച് പകുതിയോടെ ചൂട് 40 ഡിഗ്രിയിലെത്തും എന്നാണ് വിലയിരുത്തൽ.

Latest Videos

click me!