ചെന്നൈ- എഗ്മൂർ എക്സ്പ്രസിൽ കുട്ടി പോയി; വിവിധ സ്റ്റേഷനുകളിലേക്ക് കുതിച്ച് പൊലീസ്, അസമിലേക്കും ഒരു സംഘം പോകും

By Web Team  |  First Published Aug 21, 2024, 6:32 PM IST

കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ-എ​ഗ്മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് പറയുന്നു. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം അസമിലേക്കും ഒരു സംഘം പോകും. 


തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലേക്ക് പോയതായി സംശയം. ചെന്നൈ - എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ-എ​ഗ്മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് പറയുന്നു. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം അസമിലേക്കും ഒരു സംഘം പോകും. 

പെൺകുട്ടി കന്യാകുമാരിയിൽ ഇറങ്ങി എന്നായിരുന്നു ഒടുവിൽ പൊലീസിന് ലഭിച്ച വിവരം. ട്രെയിനിൽ യാത്ര ചെയ്തിരുന്ന അനുരാ​ഗ് എന്ന യുവാവാണ് പൊലീസിന് ഈ വിവരം കൈമാറിയത്. ഇതേ പെൺകുട്ടി തന്നെയാണ് തനിക്കൊപ്പമിരുന്ന് യാത്ര ചെയ്തതെന്ന് അനുരാ​ഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതേ തുടർന്ന് തസ്മിദ് കന്യാകുമാരിയിൽ ഇറങ്ങി എന്ന നി​ഗ​മനത്തിലായിരുന്നു പൊലീസ്. കന്യാകുമാരിയിൽ തെരച്ചിൽ ശക്തമാക്കുമെന്ന് തിരുവനന്തപുരം കമ്മീഷണർ അറിയിച്ചിരുന്നു. കന്യാകുമാരി എസ്പിയോട് കൂടുതൽ ലോക്കൽ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതായും കമ്മീഷണർ പറഞ്ഞു. എന്നാൽ കന്യാകുമാരിയിൽ ഇറങ്ങിയ പെൺകുട്ടി ചെന്നൈ-എ​ഗ്മോർ എക്സ്പ്രസിൽ കയറിയെന്നാണ് ഒടുവിലായി പൊലീസ് സ്ഥിരീകരിക്കുന്നത്. 

Latest Videos

അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിമൂന്നൂകാരിയായ തസ്മിദ് തംസും കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തി ബംഗളൂരു-കന്യാകുമാരി ട്രെയിനില്‍ കയറി. ഈ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ്. ഇന്നലെ ഉച്ചയ്ക്ക് അതേ ട്രെയിനിലുണ്ടായിരുന്ന ബബിത എന്ന വിദ്യാര്‍ഥിനിയാണ് കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ഫോട്ടോ എടുത്തത്. പെണ്‍കുട്ടി കരയുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കണ്ടതിലെ അസ്വാഭാവികതയായിരുന്നു കാരണം. തസ്മിദിനെ കാണാനില്ലെന്ന വാര്‍ത്ത കണ്ടാണ് ബബിത ഈ ഫോട്ടോ പൊലീസിന് കൈമാറുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ ഇറങ്ങി വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുളള വിവരമാണ് ലഭിച്ചതും. എന്നാൽ കുട്ടി അവിടെ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ടതായാണ് വിവരം. 

undefined

തസ്മിദ് കന്യാകുമാരിയിൽ? പൊലീസിന് വിവരം നൽകി ട്രെയിനിൽ ഒപ്പം യാത്ര ചെയ്ത യുവാവ്, അന്വേഷണം കന്യാകുമാരിയിലേക്ക്

 

 

click me!