മുതകുഴി പള്ളിയോടത്തിലെ തുഴച്ചിൽകാരൻ വിഷ്‌ണുദാസ് എന്ന അപ്പുവാണ് മുങ്ങിമരിച്ചത്
ആലപ്പുഴ: ചെങ്ങന്നൂർ-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പിന്നാലെ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ വിഷ്‌ണുദാസ് എന്ന അപ്പുവിനെ കാണാതായിരുന്നു. ഇയാളെ ഫയർ ഫോഴ്‌സ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ ജലോത്സവം ഫൈനൽ മത്സരം ഉപേക്ഷിച്ചു.