വിദ്യാർഥിനിയെ എസ്എഫ്ഐ പ്രവർത്തക‍ര്‍ മർദ്ദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

By Web TeamFirst Published Dec 26, 2023, 5:02 PM IST
Highlights

പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഎം സമ്മർദത്തിന് പൊലീസ് വഴങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

പത്തനംതിട്ട : കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സി. ഐ. മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നൽകി. പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഎം സമ്മർദത്തിന് പൊലീസ് വഴങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥനെ  മാറ്റിയത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ്  സിഐ യിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. 

സ്ഥാനക്കയറ്റത്തിന് വേണ്ടി മാർക്ക് ലിസ്റ്റ് തിരുത്തൽ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ചിഞ്ചുറാണി

Latest Videos

പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകിയ വിദ്യാർഥിനിക്കെതിരെ  ആറന്‍മുള പൊലീസ് വീണ്ടും കേസെടുത്തിരുന്നു. സഹപാഠിയായ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്തത്. പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തുമാണ് ഇതിലും പ്രതികള്‍. ഇതോടെ മൂന്ന് കേസിലാണ് മര്‍ദനമേറ്റ പെണ്‍കുട്ടിയെ പോലീസ് പെടുത്തിയത്. എസ്എഫ്ഐക്കാരാണ് രണ്ട് പരാതിക്കാരും. എസ്.എഫ്.ഐ. നേതാവ് ജെയ്സണ്‍ ആക്രമിച്ചു എന്ന പരാതിയില്‍ മൂന്നു ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പക്ഷെ മണിക്കൂറുകള്‍ക്കകം പരാതിക്കാരിക്ക് എതിരെ പൊലീസ്  കേസെടുത്താണ് ഇരട്ടത്താപ്പ്. 

 

 

click me!