Latest Videos

കടലില്‍ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവര്‍ക്ക് ഇൻഷുറന്‍സ് തുക ലഭ്യമാക്കണം; ആന്‍റണി രാജു

By Web TeamFirst Published Jun 27, 2024, 3:12 PM IST
Highlights

മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണമെന്നും ആന്‍റണി രാജു ആരോപിച്ചു

തിരുവനന്തപുരം: കടലിൽ വെച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയിൽ ഏത് വിധേന മരിച്ചാലും ഇൻഷുറൻസ് തുക ലഭ്യമാക്കണമെന്ന് ‌ആന്റണി രാജു നിയമസഭയിൽ ആവശ്യപ്പെട്ടു. ഹൃദയാഘാതം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും. പക്ഷേ ഇത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകാറില്ല. ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും ആൻറണി രാജു ആവശ്യപ്പെട്ടു.

മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം ആരാണെന്നും ആന്‍റണി രാജു ചോദിച്ചു. യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണം.യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അദാനിയുമായി കരാർ ഒപ്പിട്ടത്. നിങ്ങളെ കണ്ണിലെ കോലു മാറ്റിയിട്ടാണ് ഞങ്ങളുടെ കണ്ണിലെ കരട് എടുക്കാൻ വരേണ്ടതെന്നും ആന്‍റണി രാജു പറഞ്ഞു.

കൊല്ലത്ത് വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ മധ്യവയസ്കന്‍റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം

 

click me!