വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 3 മലയാളികള്‍ക്ക് അംഗീകാരം

By Web Team  |  First Published Aug 14, 2024, 8:31 PM IST

മൂന്ന് മലയാളികളാണ് പൊലീസിന് മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസിന് മെഡലിന് എസ്പിജിയിൽ നിന്ന് മലയാളിയും അർഹനായി.


ദില്ലി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളാണ് പൊലീസിന് മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസിന് മെഡലിന് എസ്പിജിയിൽ നിന്ന് മലയാളിയും അർഹനായി. കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജിഎസ്ഒ പ്രദീപ് കുമാർ ശ്രീനിവാസാനാണ് പൊലീസിന് മെഡലിന് ആർഹനായത്. തിരുവനന്തപുരം കവലൂർ സ്വദേശിയാണ് പ്രദീപ് കുമാർ. 

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പൊലീസിന് മെഡലിന് സിബിഐയിൽ നിന്ന് മലയാളി ഉദ്യോഗസ്ഥനും ആർഹനായി. നിലവിൽ സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാറിനാണ് അംഗീകാരം . ജമ്മുവിലെ സിബിഐ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. അതേസമയം, ദില്ലി പൊലീസ് എസ് ഐ ഷാജഹാൻ എസ് വിശിഷ്‍ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. തിരുവനന്തപുരം കോവളം സ്വദേശിയായ ഷാജഹാൻ 1987 ലാണ് ദില്ലി പൊലീസിൽ ചേർന്നത്. ദില്ലി പൊലീസിൽ ലൈസൻസിംഗ് യൂണിറ്റിലാണ് ഷാജഹാന്‍റെ നിലവിലെ പോസ്റ്റിംഗ്. 

Latest Videos

click me!