അനധികൃത സ്വത്ത് സമ്പാദന കേസ്; എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

By Web Team  |  First Published Dec 3, 2024, 12:22 PM IST

ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ മണികണ്ഠന് സസ്പെന്‍ഷൻ.അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് നടപടി


പാലക്കാട്: ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കാസർകോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്‌തത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം മണികണ്ഠന്‍റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർകോടുള്ള വീട്ടിലും എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു. നടപടി വീട്ടിൽ നിന്ന് 1,90000  രൂപ പിടികൂടിയതിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്‍റെ നടപടി.

Latest Videos

ആന എഴുന്നള്ളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്;'ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല'

 

click me!