ശബരിമലയിൽ തിരക്ക് തുടരുന്നു, 14 മണിക്കൂര്‍ വരെ ക്യൂ, പൊലീസും ദേവസ്വം ബോർഡും തമ്മില്‍ ശീതസമരം

By Web TeamFirst Published Dec 10, 2023, 12:53 PM IST
Highlights

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ്. സ്പോട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്ന് പൊലീസ്.

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് തുടരുന്നു. 14 മണികുർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ദർശനം നടത്തിയത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് പരാതി: തിരക്ക് നിയന്ത്രിക്കുന്നിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണ്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ്  ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. സ്പോട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തർക്കം തുടരുന്നതിനിടെ വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും  ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.

ദർശനസമയം കൂട്ടുന്നതിൽ ബുദ്ധിമുട്ടില്ലെന്നാണ് തന്ത്രിയുടെ നിലപാട്. എന്നാൽ മകരവിളക്ക് കാലം വരെ ഈ സമയം തുടരണമെന്ന നിർദ്ദേശത്തിൽ ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടില്ല
 
 

 

Latest Videos

click me!