ജൂലൈ 20 വരെ രോഗം സ്ഥിരീകരിച്ച 267 ആരോഗ്യപ്രവർത്തകരിൽ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. കൊവിഡ് രോഗിയെ പരിചരിച്ചതിലൂടെയാണ് 62.55ശതമാനം പേരും വൈറസ് ബാധിതരായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരിൽ 14 ശതമാനം പേർക്കും രോഗം ബാധിച്ചത് പിപിഇ കിറ്റുകളുടെ കുറവ് മൂലമെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. പിപിഇ കിറ്റുകൾ ശരിയായി ഉപയോഗിക്കാത്തത് മൂലമോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത് മൂലമോ എട്ട് ശതമാനം പേരും രോഗബാധിതരായി.
ജൂലൈ 20 വരെ രോഗം സ്ഥിരീകരിച്ച 267 ആരോഗ്യപ്രവർത്തകരിൽ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. കൊവിഡ് രോഗിയെ പരിചരിച്ചതിലൂടെയാണ് 62.55ശതമാനം പേരും വൈറസ് ബാധിതരായത്. 14ശതമാനം പേർക്ക് രോഗം പിടിപ്പെട്ടത് പിപിഇ കിറ്റുകളുടെ കുറവ് മൂലമോ, പുനരുപയോഗം മൂലമോ ആണ്. തിരുവനന്തപുരത്ത് മാത്രം പിപിഇ കിറ്റിന്റെ അഭാവം മൂലം 9 പേർക്ക് രോഗം പിടിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സിന് രോഗം ബാധിച്ചത് പിപിഇ കിറ്റ് കഴുകി ഉപയോഗിച്ചതിലൂടെയാണ്.
undefined
എട്ട് ശതമാനം പേർക്കെങ്കിലും രോഗികളായത്. മതിയായ സുരക്ഷയില്ലാതെ സഹപ്രവർത്തകരുമായുള്ള കൂടിചേരലുകളിലൂടെ തൃശ്ശൂരിൽ വെറ്റിനറി ഡോക്ടറും നഴ്സുമാരും ഫാർമിസിസ്റ്റും അടക്കം 15 പേർക്ക് വൈറസ് ബാധിച്ചത് ഭക്ഷണം കഴിക്കുന്ന സമയത്ത് പിപിഇ കിറ്റ് ഒഴിവാക്കിയതും, കൃത്യമായ അണുനശീകരണം ഇല്ലാത്തതും കാരണമാണ്.
സ്രവമടക്കമുള്ള വസ്തുക്കൾ ശരിയായ രീതിയിൽ അല്ലാതെ കൈകാര്യം ചെയ്തതിലൂടെ എട്ട് ശതമാനം പേർ രോഗബാധിതരായി. 14 ശതമാനം പേർക്ക് രോഗം കണ്ടെത്തയിത് സെന്റിനൽ പരിശോധകളുടെ ഭാഗമായാണ്. രോഗം ബധിച്ചവരിൽ 62ശതമാവും നഴ്സുമാരാണ്. 18ശതമാനം പേർ ഡോക്ടർമാരും.
ചികിത്സാ കേന്ദ്രങ്ങളിൽ നിന്നാണ് 62.55ശതമാനം പേരും രോഗബാധിതരായത്. വിമാനത്താവളങ്ങളിലും ആശുപത്രികളിലും പനിയുള്ള വരെ സ്ക്രീനിംഗ് ജോലി ചെയ്തവർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.
54. 32 പേർക്ക് രോഗം പിടിപെട്ട എറണാകുളവും , 28 പേർക്ക് പിടിപെട്ട തൃശ്ശൂരും മലപ്പുറവുമാണ് പിന്നാലെയുള്ളത്. കോവിഡ് പ്രതിരോധത്തിന്‍റെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് തുടർച്ചയായി രോഗം ബാധിക്കുന്നത് ഉണ്ടാക്കുന്നത് വലിയ ആശങ്കയാണ്.