ഇഡ‍ിക്കു മുന്നില്‍ നാളെ ഹാജരാകണോ,വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം,കേസ് നാളേക്ക് മാറ്റി ഹൈക്കോടതി

By Web TeamFirst Published Feb 12, 2024, 2:42 PM IST
Highlights

എന്തിനാണ് ഈ പുതിയ  സമന്‍സ് എന്നതു വ്യക്തം അല്ല,  താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമെന്ന്  തോമസ് ഐസക്ക്

എറണാകുളം: മസാലബോണ്ട് കേസില്‍ നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടിത ഇങ്ങിനെ പറഞ്ഞത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമെന്ന്  തോമസ് ഐസക്ക് കോടതിയില്‍ വ്യക്തമാക്കി.വേറെ ആരെയും ഇഡി സമൻസ് നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല എന്തിനാണ് ഈ പുതിയ സമന്‍സ് എന്നതു വ്യക്തം അല്ല .തോമസ് ഐസക്കിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി. ഹർജി അമെന്‍ഡ് ചെയ്യാൻ കിഫിബിയുംഅപേക്ഷ കൊടുത്തു
കോടതി അത് അംഗീകരിച്ചു.തോമസ് ഐസക്കിന്‍റെ ഹർജി നാളെ വീണ്ടും പരിഗണിക്കും, കിഫ്ബിയുടെ ഹർജി വെളളിയാഴചത്തേക്ക് മാറ്റി

 

Latest Videos

click me!